Saturday, April 27, 2013

അങ്ങനെയാണ് പരിശുദ്ധരായവരുടെ പ്രാര്‍ഥനകളില്‍ പറയപ്പെടുന്നത്


ഒരിക്കല്‍
മഴക്കുടകള്‍ നിര്‍മ്മിക്കുന്ന
ഒരു അവിഞ്ഞ നഗരത്തിന്‍റെ
പുഴക്കമണങ്ങള്‍ക്കിടയില്‍
നമ്മള്‍ മുഖത്തോടുമുഖംനില്‍ക്കും .
ആസക്തികളുടെ ഉറവകള്‍
സൗരയൂഥങ്ങള്‍ക്കിടയിലൂടെ
നൂണ്ടിറങ്ങിവന്ന്
ശബ്ദമുണ്ടാക്കാതെ ,
നമ്മളെത്തൊടാതെ ,
നീരാവിമഴയായി
ഭൂമിയില്‍നിന്ന് മുകളിലേയ്ക്കുപെയ്യും.
നിന്‍റെ കണ്ണുകളില്‍നിന്നും
ചോരാന്‍തുടങ്ങിയ
ഒരാകാശത്തിന്‍റെ നൊവേനകേട്ട്
പരിശുദ്ധയാകുമാറാകുമ്പോള്‍
കൊള്ളിമീനുകള്‍ ചേര്‍ത്തുവെച്ച്
ഞാന്‍ അളക്കാന്‍തുടങ്ങും ;
നമുക്കിടയിലെ വെഞ്ചരിക്കപ്പെട്ട ദൂരങ്ങള്‍;

എപ്പോഴും തെറ്റിക്കാന്‍വേണ്ടിമാത്രം .

6 comments:

  1. അതെന്ത് പ്രാര്‍ത്ഥന

    ReplyDelete
    Replies
    1. പരിശുദ്ധരായവര്‍ക്ക് മാത്രം എപ്പഴും തെറ്റിക്കാന്‍ അവകാശം ഉള്ള പ്രാര്‍ത്ഥനയാ അജിത്തേട്ടാ :)

      Delete
  2. "...ഒരാകാശത്തിന്‍റെ നൊവേനകേട്ട്
    പരിശുദ്ധയാകുമാറാകുമ്പോള്‍
    കൊള്ളിമീനുകള്‍ ചേര്‍ത്തുവെച്ച്
    ഞാന്‍ അളക്കാന്‍തുടങ്ങും ;
    നമുക്കിടയിലെ വെഞ്ചരിക്കപ്പെട്ട ദൂരങ്ങള്‍;"

    നല്ല വരികൾ..

    ReplyDelete
    Replies
    1. good ....biblical metaphors sinks very well in the poem.Its always romantic and same time keeps an agony of separation. succeeded in avoiding "jerks"which often present in the malayalam poems using biblical references.
      keep writting...

      Delete