Sunday, March 3, 2013

ചിന്നമ്മിണിയും കളര്‍ ചെരിപ്പുകളും




ചുവന്ന ചെരുപ്പിട്ടാണ്
അന്ന് ചിന്നമ്മിണി ക്ലാസ്സില്‍ പോയത് .
കൊടിനിറം കാലിലിട്ടെന്നും പറഞ്ഞു
ക്ലാസീന്ന് പുറത്താക്കി .

ചാണകം ചവിട്ടാതെ ,
വയല്‍ച്ചെളി പറ്റാതെ
വീട്ടിലെത്തിച്ച്
ഭദ്രമായി കെട്ടിപ്പൂട്ടിക്കുഴിച്ചിട്ടു.

പിറ്റേന്ന് ,
ബൂട്സിന്‍റെ ചടപട കേട്ടാണ്
ചിന്നമ്മിണി ഉണര്‍ന്നത് .
പോയി നോക്ക്യപ്പോ...

"ന്‍റെ മുത്തപ്പാ ..."!!!!!!


ചെരുപ്പ് ചീഞ്ഞു മുളച്ചിരിക്കുന്നു ,
മല പോലെ ഒരു മാമരം .
പൂക്കള്‍ക്ക് കാവല്‍ വിഷ നാഗങ്ങള്‍ ..
മുരിങ്ങക്കാ പോലെ തൂങ്ങിയാടുന്നതെന്താ ..?
വടിവാളല്ലേ...????

പച്ച ചെരുപ്പിടാതിരുന്നത്
എത്ര നന്നായി ....!!!!!!!

7 comments:

  1. പച്ച ചെരുപ്പിടാതിരുന്നത്
    എത്ര നന്നായി ....!!!!!!!

    ReplyDelete
  2. കമന്റ് ഇടുന്നതും പോരാ റോബോട്ട് അല്ല മനുഷ്യന്‍ ആണെന്ന് തെളിയിക്കുകയും വേണം ഹും

    ReplyDelete
    Replies
    1. കണ്ടോ കണ്ടോ ...!!!
      ബുദ്ധി ഇല്ലാത്ത യന്ത്രത്തിന് വരെ തോന്നി ,മനുഷ്യന്‍ അല്ലാന്ന്!!!!!

      Delete
  3. കുഴിച്ചിട്ടഴുകിയ ആദർശങ്ങൾ മുളച്ചത്....
    സമകാലികം, അവസാനത്തെ പച്ച ചെരിപ്പ് ഇല്ലാതെയിരുന്നാലും
    കവിത/ ആശയം ഭദ്രം..

    ആശംസകൾ..

    ReplyDelete
    Replies
    1. പച്ച ,ചുവപ്പ് എന്നതൊക്കെ രാഷ്ട്രീയത്തിന്‍റെ ദാരിദ്ര്യചിഹ്നങ്ങള്‍ മാത്രം .

      Delete
    2. പച്ചയിൽ രാഷ്ട്രീയം പോലുമില്ലെന്ന പരിതാപത്തിൽ പറഞ്ഞതാ... :)

      Delete
  4. എനിയ്ക്ക് വര്‍ണ്ണാന്ധത്വമാണോ?

    ReplyDelete