Thursday, March 14, 2013

ചെമ്മരത്തിക്കാളി



ഏനെ നോക്കി

കണ്ണിറുക്കീ

ചെമ്മരത്തിക്കാളി

നീയ്യെന്താടി

ചേരപ്പാമ്പേ

വേലിക്കല്‍ നിക്കുന്നേ??

ഒന്നുമില്ലേ ,

പൊന്നുകാളീ

എന്തൊരു ചോപ്പാന്നേ!!

ചന്തമാണേ

ചോരപോലെ

ചെത്തിപ്പഴം പോലെ!!

വേണ്ട വേണ്ടെന്‍

കുപ്പപ്പാമ്പേ

പോയിക്കോ പുന്നാരേ !!


പയ്യൊടുക്കാന്‍

മെയ്യനങ്ങെന്‍

പുള്ളിപ്പെരുമ്പാമ്പേ...

തേന് മോന്തും

പൂങ്കിളിയെ

നോക്കി മിണ്ങ്ങാതെ !!!!!!

18 comments:

  1. ഇനിയുമൊരുപാട് ഒരുപാട് വളർന്നുയരട്ടെ ലിഷ ,,,
    Heartfelt wishes from Jyotsna miss...:)

    ReplyDelete
    Replies
    1. Jyotsna മിസ്സ്‌ ...:)
      എത്ര സന്തോഷമുണ്ടെന്നറിയാമോ ഇങ്ങനൊരു അഭിപ്രായം കേള്‍ക്കുമ്പോള്‍ ....:)
      സ്കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ അഭിപ്രായം എല്ലാവര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടതായിരിക്കും ...:)
      നന്ദി മിസ്‌ ....:)
      സന്തോഷായി :)

      Delete
    2. (പണ്ട്)
      എനെന്റെ വേലിക്കൽ തന്നെ
      നിക്കും തമ്പ്രാ...
      വേലിപൊളിക്കല്ലെ
      പൊന്നു തമ്പ്രാ....

      (ഇന്ന്)
      ...... ?



      Delete
    3. ഇന്ന് വേലി പൊളിക്കുന്നവന്
      പിന്നെ ഒന്നും അറിയേണ്ടി വരില്ല ...!!!

      Delete
  2. വളരെ നല്ല കവിത. അര്‍ത്ഥത്താളങ്ങളാല്‍ സമ്പൂര്‍ണ്ണം.

    ReplyDelete
  3. ലാളിത്യവും,ചന്തവും,അർത്ഥവുമൊത്തിണങ്ങിയ വരികൾ

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി ,...ഇനിയും സുഗന്ധം പരത്താനെത്തുക ...:)

      Delete
  4. തോന്നിവാസിപ്പെണ്ണേ

    ഈ പാട്ട് പാടാനെന്ത് രസം

    നന്നായി കേട്ടോ

    ReplyDelete
  5. തോന്നിവാസപ്പാട്ടെന്നു തോന്നി ആദ്യ വായനയില്‍ . പക്ഷെ വീണ്ടും വായിച്ചപ്പോളാ സംഗതി കൊള്ളാം എന്ന് മനസ്സിലാകുന്നെ
    ആശംസകള്‍

    ReplyDelete
    Replies
    1. എഴുതുന്നതെല്ലാം തോന്നിവാസാ ........;-)
      നന്ദി :)

      Delete
  6. അര്‍ഥവത്തായ നല്ല വരികള്‍

    ReplyDelete
  7. കൊളളാം ഈ ചെമ്പരത്തി കവിത

    ReplyDelete
  8. താളമുള്ള ഇമ്പമുള്ള
    തോന്നിവാസത്തിനെന്റെ ആശംസകള്‍.... :) "
    മനോഹരം...

    ReplyDelete
  9. ഏനെ നോക്കി
    കണ്ണിറുക്കീ
    ചെമ്മരത്തിക്കാളി...
    നന്നായിരിക്കുന്നു... ആശംസകള്‍ ...

    ReplyDelete